kk-shailaja

കോഴിക്കോട്: ലോകത്ത് കൊവിഡിനെതിരെ പൊരുതുന്ന വനിതാസാരഥികളെ അവതരിപ്പിച്ചുള്ള 'വോഗ് ' അന്താരാഷ്ട്ര ഫാഷൻ മാഗസിനിന്റെ പുതിയ ലക്കത്തിന് മുഖചിത്രം കേരളത്തിന്റെ ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടേത്.

കൊവിഡ് വ്യാപനം തടയാനുള്ള പോരാട്ടത്തിൽ കേരളം ഏറെ മുന്നിലാണെന്നും ആരോഗ്യമന്ത്രിയെന്ന നിലയിൽ കെ.കെ.ശൈലജയുടെ ഏകോപനം മികച്ചതാണെന്നും മേയ് ഏഴിനു പുറത്തിറങ്ങിയ 'വോഗ് ' പ്രത്യേക പതിപ്പിലെ ലേഖനത്തിൽ പറയുന്നു. 2018-ൽ കേരളത്തിനു വെല്ലുവിളിയുയർത്തിയ നിപ വൈറസിനെ തുരത്തിയതിലും മന്ത്രി ശൈലജ വഹിച്ച പങ്ക് അനുകരണീയമാണെന്നു ചൂണ്ടിക്കാണിക്കുന്നുമുണ്ട്.

ചിട്ടയോടു കൂടിയ ടീം വർക്കും പൊതുജനങ്ങളുമായുള്ള നിരന്തര ആശയവിനിമയവുമാണ് കേരളത്തിലെ ഈ അതുല്യപ്രതിരോധത്തിന് പിന്നിലെന്ന വിശദീകരണമാണ് മന്ത്രിയുടേത്.