കോഴിക്കോട്: കൊവിഡിനെതിരായ പോരാട്ടത്തിലെ നിശബ്ദ പോരാളികളാണ് ആശാ വർക്കർമാർ. വൈറസ് വ്യാപനം തുടങ്ങിയത് മുതൽ ഇവർ ജാഗകരൂകരാണ്. കൊവിഡ് കാലത്ത് സംസ്ഥാനത്തെ വയോജനങ്ങളുടെ ക്ഷേമം ഉറപ്പാക്കുക, രോഗമുള്ളവരെ കണ്ടെത്തുക തുടങ്ങി പ്രവർത്തനങ്ങളാണ് ഇവർ നടത്തുന്നത്. ജില്ലയിൽ 1600 ആശാവർക്കർമാരാണുള്ളത്.
പ്രവർത്തനം
രാവിലെ ഏഴുമുതൽ വൈകിട്ട് അഞ്ചുവരെ
വയോജനങ്ങളുടെ വീടുകൾ സന്ദർശിച്ച് വിവരങ്ങൾ ആരോഗ്യ വകുപ്പിനെ അറിയിക്കും
ഇവർക്കുള്ള കൊവിഡ് പ്രതിരോധ മരുന്നുകൾ വീടുകളിലെത്തിക്കും
വാർഡിലെ മാതൃ ശിശു സംരക്ഷണം
ഗർഭിണികളുടെ കണക്കെടുപ്പും സേവനങ്ങളെത്തിക്കലും
കിടപ്പുരോഗികൾക്കുള്ള സേവനങ്ങൾ വീടുകളിലെത്തിക്കുന്നു
വിദേശത്തു നിന്നെത്തിയവർ, അന്യ സംസ്ഥാന തൊഴിലാളികൾ എന്നിവരുടെ വിവരശേഖരണം
നിരീക്ഷണം ലംഘിക്കുന്നവരെ കണ്ടെത്തി വിവരം കൈമാറും
സർക്കാർ ആശുപത്രികളിലെ ഒ.പിയിൽ രോഗലക്ഷണങ്ങളോടെ എത്തുന്നവരെ കണ്ടെത്തൽ
മഞ്ഞപിത്തം തടയൽ
രണ്ടാഴ്ചയായി ജില്ലയുടെ ചില ഭാഗങ്ങളിൽ പടരുന്ന ഡെങ്കിപ്പനിക്കും മഞ്ഞപ്പിത്തത്തിനുമെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളും ആശാവർക്കമാരുടേ നേതൃത്വത്തിലാണ് നടക്കുന്നത്. വാർഡ് തലത്തിൽ ബോധവത്കരണം നടത്തി വീടുകളും പൊതുസ്ഥലങ്ങളും വൃത്തിയാക്കാനും ഇവർ നേതൃത്വം നൽകുന്നു.