കോഴിക്കോട്: ജില്ലാ കളക്ടർ സാംബശിവ റാവുവിന്റെ ഉത്തരവനുസരിച്ച് കർശന നിയന്ത്രണങ്ങളോടെ മിഠായിത്തെരുവിലെ കടകൾ ഇന്നലെ തുറന്നു. രണ്ടിൽ കൂടുതൽ നിലകളുള്ള ഷോപ്പിംഗ് സെന്ററുകൾ ഒഴികെയുള്ള കച്ചവട സ്ഥാപനങ്ങളാണ് തുറന്നത്.
രാവിലെ ഏഴ് മുതൽ വൈകിട്ട് അഞ്ച് വരെ കടകൾ പ്രവർത്തിച്ചു.
നിബന്ധനകൾ ലംഘിക്കുന്ന കച്ചവടക്കാർക്കും ഉപഭോക്താക്കൾക്കുമെതിരെ നിയമനടപടി സ്വീകരിക്കും. കടകളുടെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെ നടപടികൾ സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു. അതേസമയം ജില്ലയിലെ മൊത്ത തുണിവ്യാപാര കേന്ദ്രങ്ങൾ ബഹുനില കെട്ടിടത്തിലായാലും തുറക്കാമെന്ന് കളക്ടറുടെ ഉത്തരവിൽ വ്യക്തമാക്കി. എന്നാൽ ഇവിടെ ഉപഭോക്താക്കൾക്ക് മെഡിക്കൽ സ്‌ക്രീനിംഗ് സംവിധാനമൊരുക്കണം.
നിബന്ധനകൾ
കടകളിൽ ഒരേ സമയം എത്തുന്നവരുടെ എണ്ണം നിയന്ത്രിക്കണം.
കടയുടെ വിസ്തീർണം സംബന്ധിച്ച് വ്യാപാരികൾ പൊലീസിൽ ഡിക്ലറേഷൻ നൽകണം
കടയുടെ വിസ്‌തീർണത്തിന് ആനുപാതികമായി മാത്രമേ ആളെ കയറ്റാവൂ
50 സ്‌ക്വയർ ഫീറ്റിൽ ഒരാൾ എന്ന നിലയിൽ പ്രവേശനം അനുവദിക്കണം
ഓരോ കടയിലും പ്രവേശിക്കാവുന്നവരുടെ എണ്ണം പ്രദർശിപ്പിക്കണം.
കടകളിൽ 'ബ്രേക്ക് ദി ചെയിൻ" പദ്ധതിക്ക് ആവശ്യമായ സാധനങ്ങൾ ഒരുക്കണം.
കടകളിലെ സി.സി.ടി.വി പൂർണമായും പ്രവർത്തന സജ്ജമാക്കണം
സാധനങ്ങൾ വാങ്ങാനല്ലാതെ എസ്.എം സ്ട്രീറ്റിൽ ആരും പ്രവേശിക്കരുത്
പ്രവേശനക വാടത്തിൽ ഇക്കാര്യം പൊലീസ് പരിശോധിക്കും
ബില്ലുകൾ ഹാജരാക്കത്തവർക്കെതിരെ പൊലീസ് നടപടിയെടുക്കും