indian-railways

കോഴിക്കോട്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ട്രെയിൻ സർവീസ് ആരംഭിക്കുന്ന സാഹചര്യത്തിൽ ടിക്കറ്റ് എടുക്കുന്നവർ പാസിനുവേണ്ടി 'കൊവിഡ് 19 ജാഗ്രത' പോർട്ടലിൽ അപേക്ഷിക്കണമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. മറ്റു മാർഗങ്ങളിലൂടെ നൽകിയ അപേക്ഷ പരിഗണിക്കില്ല. ഒരു ടിക്കറ്റിൽ ഉൾപ്പെട്ടവരുടെ വിശദാംശങ്ങൾ പാസിനുള്ള അപേക്ഷയിൽ ഒറ്റ ഗ്രൂപ്പായി രേഖപ്പെടുത്തണം. പുറപ്പെടുന്ന സ്റ്റേഷൻ, എത്തേണ്ട സ്റ്റേഷൻ, ട്രെയിൻ നമ്പർ, പി.എൻ.ആർ നമ്പർ എന്നിവ നിർബന്ധമായും രേഖപ്പെടുത്തണം. കൊവിഡ് 19 ജാഗ്രതാ പോർട്ടലിൽ പാസിന് അപേക്ഷിക്കാതെ വരുന്ന യാത്രക്കാർ 14 ദിവസം നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിൽ പോകേണ്ടിവരുമെന്നും സർക്കാർ വ്യക്തമാക്കി.