kkk

കോഴിക്കോട് : ബി.ജെ.പി കോഴിക്കോട് സൗത്ത് മണ്ഡലം കമ്മിറ്റി ആഴ്ചവട്ടം കെ.എസ്.ഇ.ബി ഓഫീസ് മുന്നിൽ സംഘടിപ്പിച്ച ധർണ സംസ്ഥാന സെക്രട്ടറി പി. രഘുനാഥ് പറഞ്ഞു. അശാസ്ത്രീയമായ റീഡിംഗും സ്ലാബ്‌ സമ്പ്രദായവുമാണ് വൈദ്യുതി ബോർഡ് നടപ്പിലാക്കുന്നതെന്ന് രഘുനാഥ് ആരോപിച്ചു. ലോക്ക് ഡൗൺ കാലത്തെ ബില്ലിൽ ഇളവ് നൽകാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് സി.പി. വിജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ബി.കെ. പ്രേമൻ, സി.പി. മണികണ്ഠൻ, സി. സനൂപ് എന്നിവർ പ്രസംഗിച്ചു.