കോഴിക്കോട്: ലോക്ക് ഡൗണിൽ പ്രയാസമനുഭവിക്കുന്ന ജനങ്ങൾക്ക് ആവശ്യമായ സൗകര്യം ഒരുക്കുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് അഡ്വ ടി. സിദ്ദിഖ്. കേന്ദ്ര-കേരള സർക്കാരുകളുടെ അനാസ്ഥക്കെതിരെ സംസ്ഥാന വ്യാപകമായി സർക്കാർ ഓഫീസുകൾക്ക് മുന്നിൽ കോൺഗ്രസ് നടത്തുന്ന കുത്തിയിരിപ്പ് സമരത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പന്നിയങ്കര വില്ലേജ് ഓഫീസിന് മുന്നിൽ നടന്ന സമരത്തിൽ മണ്ഡലം പ്രസിഡന്റ് കാളകണ്ടി ബൈജു അദ്ധ്യക്ഷത വഹിച്ചു.എൻ.ജി.ഒ അസോസിയേഷൻ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് വി.അബ്ദുൾ റസാഖ് , ഡി.സി.സി ജനറൽ സെക്രട്ടറി എം.സി. സുധാമണി, ദേശീയ ശാസ്ത്രവേദി ജില്ലാ പ്രസിഡന്റ് കെ.ആർ. ഗിരീഷ്, ഐ. എൻ.ടി.യു.സി ജില്ലാ സെക്രട്ടറി കെ. ഷാജി, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി കെ.വി.സുരേഷ് ബാബു, ഹത്വുമ്മ നജ്ജു, ശ്രീകാന്ത് പിലാക്കാട്ട്, ഉമേഷ് മാനാരി, കൃഷ്ണദാസ് മാനാരി, മുരളി മാനാരി, കെ.വി. കൃഷ്ണൻ, കെ.വി. ജ്യോതി പ്രകാശ്, ഇ.വി. നജ്മുദ്ദീൻ, എം.സി. വിമൽ, എം. ഷിജിത്ത്, വിബീഷ്ബാബു എന്നിവർ നേതൃത്വം നൽകി.