food

കുറ്റ്യാടി: ടൗണിലെ കടകളിൽ വില കൂട്ടി ഭക്ഷ്യയോഗ്യമല്ലാത്ത ഇറച്ചി , പച്ചക്കറി വസ്തുക്കൾ വിൽപ്പന നടത്തുന്നതായ പരാതിയെ തുടർന്ന് പ്രത്യേക ഭക്ഷ്യ സുരക്ഷാ വിഭാഗം കുറ്റ്യാടി ടൗണിലെ കടകളിൽ പരിശോധന നടത്തി. ചത്ത കോഴി, തുണ്ടുകളാക്കിയ ഇറച്ചി, കാലാവധി കഴിഞ്ഞിട്ടും പുതുക്കാത്ത ത്രാസുകൾ എന്നിവ പിടിച്ചെടുത്തു.സൂപ്പർ മാർക്കറ്റ് ഉൾപ്പെടെ അഞ്ചോളം കടകൾ അടപ്പിച്ചു.നിരോധിത പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങളും പിടികൂടി. താലൂക്ക് സപ്ലെ ഓഫീസർ ടി.സി.സജീവൻ, റേഷനിംഗ് ഇൻസ്പെക്ടർമാരായ കെ.ടി.സജീഷ് , ടി.വി.നിജിൽ, കെ.കെ.ശ്രീധരൻ, കുറ്റ്യാടി ജെ.എച്ച്.ഐ കെ.കെ.സലാം, എം.പിപ്രേമജൻ,കെ.പി.ഷാജിത്ത്, മോഹനൻ, പി.കെ.ശരത്ത്, ഒ.ബാബു.സി.പി.ഒമാരായ നൗഫൽ, ന ഹാസ്, അശ്വന്ത് തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.