പേരാമ്പ്ര: സംസ്ഥാന സർക്കാർ നടപ്പാക്കുന്ന സമഗ്ര കാർഷിക പദ്ധതിയുടെ ഭാഗമായി ചെറുവണ്ണൂർ പഞ്ചായത്ത് 3, 4 വാർഡുകളിലെ സമത്വം പച്ചക്കറി ക്ലസ്റ്ററിന്റെ നേതൃത്വത്തിൽ കരനെൽ, നടുവിള കൃഷി ആരംഭിക്കും. മരുതിയാട്ട് താഴ ഒരു ഹെക്ടർ സ്ഥലത്ത് കരനെൽ കൃഷിയും ഇല്ലത്ത് പറമ്പിൽ ഒരു ഏക്കറോളം സ്ഥലത്ത് വാഴ കൃഷി, മരച്ചീനി , ചേന തുടങ്ങിയ ഇടവിളകളും വീട്ടുപറമ്പിൽ മഴക്കാല പച്ചക്കറിയും നടത്തും.16ന് മൂന്ന് മണിക്ക് മരുതിയാട്ട് പൊയിൽ കരനെൽകൃഷി ചെയ്ത് ചെറുവണ്ണൂർ കൃഷി ഓഫീസർ മുഹമ്മദ് അഫ്സൽ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് കൊയിലോത്ത് ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു .ഇ.രാജൻ നായർ, എം.കുഞ്ഞിരാമൻ മാസ്റ്റർ, സി.ബി.ഗോവിന്ദൻ , തരക്കോട്ട് നാരായണൻ, കെ.കെ.ഈസ, എം.മോളി, എം.തങ്കം തുടങ്ങിയവർ പങ്കെടുത്തു .