strike

ചേളന്നൂർ: കർഷകരുടെയും, തൊഴിലാളികളുടെയും പ്രയാസങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ചേളന്നൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ഓഫീസ്, കൃഷിഭവൻ, കെ.എസ്.ഇ.ബി, ബി.എസ്.എൻ.എൽ, വില്ലേജ് ഓഫീസ്, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് രജിസ്ട്രർ ഓഫീസ് എന്നിവിടങ്ങളിൽ കുത്തിയിരിപ്പ് സമരം നടത്തി. ചേളന്നൂർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് പി. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.എ. ഖാദർ, ഗൗരി പുതിയോത്ത്, പി.പി. നൗഷീർ, ഹമീദ്, വി.എം. ചന്തുക്കുട്ടി, ചോയിക്കുട്ടി, വി. ജിതേന്ദ്രനാഥ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.