കോഴിക്കോട്: ലോക്ക് ഡൗണിനെ തുടർന്ന് നിറുത്തി വെച്ചിരുന്ന മീറ്റർ റീഡിംഗ് പുനരാരംഭിച്ചതായി വാട്ടർ അതോറിട്ടി പി.എച്ച് ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു. സുരക്ഷ നടപടികളുടെ ഭാഗമായി വാട്ടർ മീറ്ററും അതിരിക്കുന്ന സ്ഥലവും ഉപഭോക്താക്കൾ വൃത്തിയായി സൂക്ഷിക്കണം.
മീറ്റർ റീഡിംഗ് എടുക്കുന്നതിന് സഹായം ചെയ്‌ത് കൊടുക്കണമെന്നും അഭ്യർത്ഥിച്ചു. മൊബൈൽ ഫോൺ വഴി വെള്ളക്കരം അടയ്‌ക്കുന്നതിന് വെബ്‌സൈറ്റ് പരിഷ്‌കരിച്ചിട്ടുണ്ട്. http://epay.kwa.kerala.gov.in എന്ന ലിങ്ക് വഴി വെള്ളക്കരം അടയ്ക്കുന്ന ഉപഭോക്താക്കൾക്ക് ബിൽ തുകയുടെ ഒരു ശതമാനം (പരമാവധി 100 രൂപ) കുറച്ച് നൽകും. പരമാവധി ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് എക്‌സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു. ഫോൺ: 0495 2370584.