താമരശ്ശേരി: ലോക നഴ്‌സസ് ദിനാചരണത്തിന്റെ ഭാഗമായി തച്ചംപൊയിൽ വാകപ്പൊയിൽ ഗ്രാമത്തിലെ നഴ്‌സുമാരായ അമ്മയും രണ്ട് പെൺമക്കളുമുൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരെയും അവശ്യ സേവനത്തിലേർപ്പെട്ടവരെയും ബി.ജെ.പി ആദരിച്ചു.
വയലട പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് ടി.ഗീത നഴ്‌സുമാരായ മക്കൾ അമ്പിളി ഷിനു, അനു പ്രദേശത്തെ മറ്റു നഴ്‌സുമാരായ ജീന സുമേഷ്, അനഘ ഉണ്ണികൃഷ്ണൻ, താമരശ്ശേരി താലൂക്ക് ആശുപത്രി ഡയാലിസിസ് വിഭാഗത്തിൽ ക്ലീനിംഗ് സേവനമനുഷ്ഠിക്കുന്ന നിമ്മി ശശിധരൻ, പെയിൻ ആന്റ് പാലിയേറ്റീവ് വളണ്ടിയർ ടി.ഉദയകുമാർ, സിവിൽ സപ്‌ളൈസ് സേവനമനുഷ്ഠിക്കുന്ന ജയപ്രഭ മനോജ് എന്നിവരെയാണ് ബൂത്ത് കമ്മിറ്റി ആദരിച്ചത്. ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം ഗിരീഷ് തേവള്ളി പൊന്നാട അണിയിച്ചു. കെ.ശശിധരൻ, പി.സുധീർ ബാബു, കൃഷ്ണപ്രസാദ് ഇ .പി .വാസുദേവൻ, എം.സുബീഷ് ,കെ.പ്രതീഷ് എന്നിവർ ഉപഹാരം നൽകി.