img202005

മുക്കം: സി.പി.ഐ സംസ്ഥാന കമ്മിറ്റി അഹ്വാന പ്രകാരം നടപ്പാക്കുന്ന "അതിജീവനം കാർഷിക മുന്നേറ്റം" പദ്ധതിയുടെ ഭാഗമായി കൂടരഞ്ഞിയിൽ കൃഷി ആരംഭിച്ചു. കർഷകസംഘം നേതാവ് ടി.ജെ.റോയിയുടെ സ്ഥലത്ത് വാഴ കൃഷിയാണ് ആരംഭിച്ചത്. ജില്ലാഅസി.സെക്രട്ടറി എം.നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. നേരത്തെ കാരശ്ശേരി കളരിക്കണ്ടിയിൽ മരച്ചീനി കൃഷി ആരംഭിച്ചിരുന്നു. തിരുവമ്പാടി മണ്ഡലത്തിൽ രണ്ടിടത്ത് മത്സ്യകൃഷി നടത്താനും തീരുമാനമായി. ജില്ലാ എക്സി.അംഗം പി.കെ.കണ്ണൻ, തിരുവമ്പാടി മണ്ഡലം സെക്രട്ടറി കെ. മോഹനൻ, അസി.സെക്രട്ടറി കെ. എം.അബ്ദുറഹ്മാൻ, കെ.ഷാജികുമാർ, ടി. ജെ.റോയ്, എം. രവീന്ദ്രൻ, ബെറ്റി ഉണ്ണി, ചന്ദ്രൻ പുൽപറമ്പിൽ, ഹംസ കടക്കാടൻ, ടോംസൺ മൈലാടി എന്നിവർ സംബന്ധിച്ചു.