rdo

വടകര: മഴക്കാലം വരുന്നതിനു മുമ്പ് മാഹി പുഴയിൽ ബൈപ്പാസ് നിർമ്മാണവുമായി ബന്ധപ്പെട്ട് നിർമ്മിച്ച ബണ്ട് പൊളിക്കണമെന്ന് ആർ.ഡി.ഒ വി .പി അബ്ദുറഹിമാൻ പറഞ്ഞു. അഴിയൂർ പഞ്ചായത്തിലെ 4, 5 വാർഡുകളിൽ വെള്ളം കയറുകയും കഴിഞ്ഞ പ്രളയത്തിൽ പ്രദേശങ്ങളിൽ രൂക്ഷമായ വെള്ളപ്പൊക്കം ഉണ്ടാകുകയും ചെയ്തിരുന്നു. പഞ്ചായത്ത് കത്ത് നൽകിയതിനെ തുടർന്നാണ് ആർ.ഡി.ഒ സന്ദർശിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് വി. പി.ജയൻ, വാർഡ് മെമ്പർ സുകുമാരൻ കല്ലറോത്ത്, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, വില്ലേജ് ഓഫീസർ ടി.പി.റെനീഷ്‌കുമാർ എന്നിവർ ആർ.ഡി.ഒവിനൊപ്പം ഉണ്ടായിരുന്നു.