moosa

എടച്ചേരി: മണ്ഡലംകോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെക്ക്യാട് പഞ്ചായത്ത് ഓഫീസിന് മുമ്പിൽ കുത്തിയിരിപ്പ് സമരം നടത്തി. കെ.പി.സി.സി നിർവാഹക സമിതി അംഗം അഡ്വ.ഐ . മൂസ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ടി.ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു.
എൻ.കെ.കുഞ്ഞിക്കേളു, ആർ.പി.ഹസനൻ, രാജീവ് പുതുശ്ശേരി,സി.പി.മുകുന്ദൻ ,കെ.കെ. അബൂബക്കർ ഹാജി, എം.കെ.അമ്മാൻ കുട്ടി ഹാജി, കെ.സുമിത, കെ.പി.കുമാരൻ , റിയാസ് കുന്നത്ത് എന്നിവർ നേതൃത്വം നൽകി.
പാറക്കടവ് ബി.എസ്.എൻ.എൽ ഓഫീസിനു മുമ്പിൽ നടത്തിയ പ്രതിഷേധസമരത്തിന് ഡി.സി.സി സെക്രട്ടറി മോഹനൻ പാറക്കടവ്, അഡ്വ.ഫായിസ് ചെക്ക്യാട്, നെല്ലൂർ മൊയ്തു, ടി.അനിൽ കുമാർ , റമീസ് കൊയിലോത്ത്, മുഹമ്മദ് പൊന്നംകോട്ട് എന്നിവർ നേതൃത്വം നൽകി.

വാണിമേൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുളപ്പറമ്പ് പോസ്റ്റ് ഓഫീസിന് മുമ്പിൽ നടന്ന സമരം മണ്ഡലം പ്രസിഡന്റ് കെ.ലോകനാഥൻ, കെ.എസ്‌.യു ജില്ലാ സെക്രട്ടറി അനസ് നങ്ങാണ്ടി, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് യു.പി.ജയേഷ്‌കുമാർ, മുഹമ്മദ് ചുഴലിക്കര, ഡോൺ കെ.തോമസ് എന്നിവർ നേതൃത്വംനൽകി.