img302005

മുക്കം: ലോക്ക് ഡൗണിനെ തുടർന്ന് കഷ്ടത്തിലായ മത്സ്യത്തൊഴിലാളികളുടെയും അസംഘടിത മേഖലയിലെ തൊഴിലാളികളുടെയും പ്രശ്നങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽ പെടുത്തുന്നതിന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി മുക്കം നഗരസഭ ഓഫീസിന് മുന്നിൽ സമരം നടത്തി. എം.ടി. അഷ്റഫ് ഉദ്ഘാടനം ചെയ്‌തു. ടി.ടി. സുലൈമാൻ, പി.പി. ബൈജു, ടി.വി. രവീന്ദ്രൻ എന്നിവർ സംബന്ധിച്ചു. കാരശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃഷി ഭവനു മുമ്പിൽ നടത്തിയ കുത്തിയിരിപ്പ് സമരം എം.ടി. അഷ്റഫ് ഉദ്ഘാടനം ചെയ്തു. സത്യൻ മുണ്ടയിൽ, അസൈൻ തേക്കുംകുറ്റി, അഷ്റഫ് തയ്യാറമ്പത്ത്, സുബ്രഹ്മണ്യൻ കപ്പാല, ജംഷിദ് ഒളകര, സി.വി. ഗഫൂർ, അസൈൻ എടത്തടത്തിൽ എന്നിവർ സംബന്ധിച്ചു.

തിരുവമ്പാടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടത്തിയ സമരം മണ്ഡലം പ്രസിഡന്റ് ബോസ് ജേക്കബ് ഉദ്ഘാടനം ചെയ്തു. ടി.ജെ.കുര്യാച്ചൻ, ടോമി കൊന്നക്കൽ, റോബർട്ട് നെല്ലിക്കത്തെരുവിൽ, പൗളിൻ മാത്യു എന്നിവർ സംബന്ധിച്ചു.