കൊയിലാണ്ടി: കാർഷിക മേഖലയിലെ പ്രതിസന്ധിയും പരമ്പരാഗത തൊഴിലാളികളടക്കമുള്ളവരുടെ പ്രശ്‌നങ്ങളിലും കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തര ഇടപെടലുകൾ നടത്തണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കൊയിലാണ്ടി നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിയൂർ വില്ലേജ് ഓഫീസിന് മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തി. കെ.പി.സി സി മെമ്പർ യു. രാജീവൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നടേരി ഭാസ്‌ക്കരൻ ആദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെമ്പർ പി. രത്‌നവല്ലി, ഡി.സി.സി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ, ബ്ലോക്ക് ജനറൽ സെക്രട്ടറി ഉണ്ണിക്കൃഷ്ണൻ മരളൂർ, മണ്ഡലം ജനറൽ സെക്രട്ടറി സുനി വിയൂർ, വൈസ് പ്രസിഡന്റ് പി.കെ. പുരുഷോത്തമൻ എന്നിവർ പ്രസംഗിച്ചു.
കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂടാടി പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന കുത്തിയിരിപ്പ് സമരം ഡി.സിസി സെക്രട്ടറി വി.പി. ഭാസ്‌കരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രൂപേഷ് കൂടത്തിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറിമാരായ പപ്പൻ മൂടാടി, പി.വി.കെ. അഷറഫ്, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.എം. ശ്രീവള്ളി എന്നിവർ പങ്കെടുത്തു.