കൊയിലാണ്ടി: കൊവിഡ് നിയന്ത്രണം തുടങ്ങിയതു മുതൽ കൊയിലാണ്ടിയിലെ സേവന രംഗത്ത് നിറസാന്നിദ്ധ്യമാണ് വിയ്യൂർ സനാതന സേവാസമിതി. കൊയിലാണ്ടി ഗവ. ആശുപത്രിയിൽ മാസ്‌ക് നൽകിയാണ് കോവിഡ് കാലത്തെ സേവനം തുടങ്ങിയത്. നഗരത്തിലെ അശരണർ, വഴിയോരങ്ങളിൽ കുടുങ്ങിയവർ, ആംബുലൻസ് ഡ്രൈവർമാർ തുടങ്ങി കൊയിലാണ്ടിയിൽ ഉച്ചഭക്ഷണം കിട്ടാത്തവർക്കെല്ലാം പൊതിച്ചോറും കുടിവെള്ളവും നൽകുന്ന പ്രവർത്തനം അമ്പത് ദിവസമായി തുടരുകയാണ്. വീടുകളിൽ നിന്ന് ശേഖരിക്കുന്ന പൊതിച്ചോറുകളാണ് വിതരണം ചെയ്യുന്നത്. അമ്പതാം ദിവസത്തെ വിതരണത്തിൽ ആർ.എസ്.എസ്. വടകര വിഭാഗ് കാര്യവാഹ് എൻ.കെ. ബാലകൃഷ്ണൻ പങ്കെടുത്തു.
കലാഭവൻ സരിഗ, മധുസൂദൻ ഭരതാഞ്ജലി, കേന്ദ്ര സർക്കാർ സ്റ്റാൻഡിംഗ് കൗൺസൽ അഡ്വ.വി. സത്യൻ, കൗൺസിലർ കെ.വി. സുരേഷ്, മജീഷ്യൻ ശ്രീജിത്ത് വിയ്യൂർ, പി.എൻ. ദിനേശ്, വി.കെ. ജയൻ, ടി. റെനീഷ്, പി.ടി. ശ്രീലേഷ്, വായനാരി വിനോദ്, ടി.കെ. പത്മനാഭൻ, വി.കെ. മുകുന്ദൻ, എം. മോഹനൻ, എ.പി. രാമചന്ദ്രൻ, വി.കെ. ഷാജി, ഒ. മാധവൻ, ഉണ്ണിക്കൃഷ്ണൻ മുത്താമ്പി, പി. വിശ്വനാഥൻ, ഡോ. സുമിത തുടങ്ങിയവർ പൊതിച്ചോർ വിതരണത്തിൽ പങ്കാളിയായി.
പ്രവർത്തനങ്ങൾക്ക് പി.വി. സംജിത് ലാൽ, അഭിലാഷ് വിയ്യൂർ, അഖിൽ ചന്ദ്രൻ, അമൽഗിത്ത്, പി.കെ. രാഹുൽ, പ്രജീഷ്, ലിജിൽ, നിഷാദ്, ടി.കെ. അബിദേഷ്, സി.ടി. ബിജീഷ്, ബഗീഷ്, സബീഷ് തുടങ്ങിയവരാണ് നേതൃത്വം നൽകുന്നത്.