കോഴിക്കോട്: ജില്ലയിൽ പുതുതായി 423 പേരെ കൂടി കൊവിഡ് 19 നിരീക്ഷണത്തിലാക്കി. ഇതോടെ ജില്ലയിലാകെ 3,543 പേർ നിരീക്ഷണത്തിലുണ്ട്. ജില്ലയിൽ ഇതുവരെ 23,113 പേർ നിരീക്ഷണം പൂർത്തിയാക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജയശ്രീ വി. അറിയിച്ചു. പുതുതായി 13 പേരുൾപ്പെടെ 15 പേരാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. 22 പേരെ ഡിസ്ചാർജ്ജ് ചെയ്തു.
48 സ്രവ സമ്പിൾ പരിശോധനയ്‌ക്ക് അയച്ചു. ആകെ 2,459 സാമ്പിളുകൾ പരിശോധനയ്‌ക്ക് അയച്ചതിൽ 2311 എണ്ണത്തിന്റെ ഫലം ലഭിച്ചു. 2280 എണ്ണം നെഗറ്റീവായി. 148 ഫലം കൂടി ലഭിക്കാനുണ്ട്. ജില്ലയിൽ ഇന്ന് വന്ന 76 പേരുൾപ്പെടെ ആകെ 240 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 110 പേർ ജില്ലാ ഭരണകൂടത്തിന്റെ കൊവിഡ് കെയർ സെന്ററിലും 36 ഗർഭിണികളുൾപ്പെടെ 130 പേർ വീടുകളിലുമാണ്.
നഴ്‌സസ് ദിനാചരണത്തോടനുബന്ധിച്ച് മന്ത്രി കെ.കെ. ശൈലജ വീഡിയോ കോൺഫറൻസിലൂടെ നഴ്‌സിംഗ് വിഭാഗത്തെ അഭിസംബോധന ചെയ്തു. കൊവിഡ്19 പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തവരെ മന്ത്രി അഭിനന്ദിച്ചു. ജില്ലാ പ്രോഗ്രാം ഓഫീസർമാർ വിവിധ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ സന്ദർശിക്കുകയും പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു.
ജില്ലയിലെ കണക്കുകൾ ഇങ്ങനെ
ഇന്നലെ നിരീക്ഷണത്തിലായവർ - 423 പേർ
ആകെ നിരീക്ഷണത്തിലുള്ളത് - 3,543 പേർ
ഇതുവരെ നിരീക്ഷണം പൂർത്തിയാക്കിയത് - 23,113
നിരീക്ഷണത്തിലുള്ള പ്രവാസികൾ - 240
ഇന്നലെ പരിശോധനയ്‌ക്കയച്ച സാമ്പിൾ- 48