harber

വടകര: കൊവിഡ് -19 കാലത്തെ സാമൂഹ്യ അകലം പാലിക്കുന്നത് പരിശോധിക്കാൻ അഴിയൂർ പഞ്ചായത്ത് സോഷ്യൽ ഡിസ്റ്റൻസ് എൻഫോഴ്സ്‌മെന്റ് ടീം ചോമ്പാൽ ഹാർബറിൽ സന്ദർശനം നടത്തി. ഹാർബറിൽ വരുന്നവർ മാസ്ക് ഉപയോഗിക്കുന്നുണ്ടെങ്കിലും സാമൂഹ്യ അകലം പാലിക്കുന്നില്ലെന്ന് കണ്ടെത്തി. 65 വയസ് കഴിഞ്ഞ നാലുപേരെ വീട്ടിലേക്ക് തിരിച്ചയച്ചു. വിവിധ വാർഡുകളിലെ 17 പേർ ചേർന്ന കർമ്മ സേനയാണ് ഹാർബർ സന്ദർശിച്ചത്. തുടർന്ന് ഹാർബറിൽ അവലോകനം നടന്നു. പഞ്ചായത്ത് പ്രസിഡന്റ് വി.പി.ജയൻ, സെക്രട്ടറി ടി.ഷാഹുൽ ഹമീദ്, ചോമ്പാൽ എസ്.എെ എസ്.നിഖിൽ, വാർഡ് മെമ്പർ കെ.ലീല എന്നിവർ സംബന്ധിച്ചു.