ഫറോക്ക്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കുന്നതിന് പുതിയ പദ്ധതിയുമായി എ.ഐ.വൈ.എഫ് രംഗത്ത്. 'അതിജീവനത്തിന് കരുത്തേകാൻ നന്മയുടെ നാളികേരം" എന്ന പദ്ധതിയ്‌ക്കായി പ്രവർത്തകർ വീടുകൾ കയറിയിറങ്ങി നാളികേരം സമാഹരിക്കും. അതു വിറ്റു കിട്ടുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. പദ്ധതിയുടെ ബേപ്പൂർ മണ്ഡലംതല ഉദ്ഘാടനം വൈക്കം മുഹമ്മദു ബഷീറിന്റെ വൈലാലിൽ വീട്ടിൽ നടന്നു. ബഷീറിന്റെ മകൻ അനീസ് ബഷീറിൽ നിന്ന് എ.ഐ.വൈ.എഫ് ബേപ്പൂർ മണ്ഡലം സെക്രട്ടറി റിയാസ് അഹമ്മദ് നാളികേരം ഏറ്റുവാങ്ങി. അക്ഷയ് മുണ്ടേങ്ങോട്ട്, കെ.എസ്. വിഷ്ണു എന്നിവർ പങ്കെടുത്തു.