കുന്ദമംഗലം: ലോക്ക് ഡൗണിൽ യോഗം ചേരാൻ നിയന്ത്രണമുള്ളതിനാൽ വീഡിയോ കോൺഫറൻസിലൂടെ പ്രധാനദ്ധ്യാപകരുമായി സംവദിച്ച് കുന്ദമംഗലം എ.ഇ.ഒ. ഉപജില്ലാതലത്തിൽ നടന്ന ആദ്യപരീക്ഷണം വിജയമായതോടെ ഒന്നാമനെന്ന പേരും നേടി. സ്കൂൾ തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് സർക്കുലർ ഇറക്കിയ പശ്ചാത്തലത്തിലാണ് കുന്ദമംഗലം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ.ജെ പോൾ വീഡിയോ കോൺഫറൻസിലൂടെ നിർദ്ദേശം നൽകിയത്. ലോക്ക് ഡൗൺ കാലത്ത് അദ്ധ്യാപകർക്ക് ഫ്രീ സോഫ്റ്റ് വെയറായ ഉബുണ്ടുവിൽ തുടർച്ചയായി ഓൺലൈൻ പരിശീലനം നൽകി വരികയായിരുന്നു. വീഡിയോ കോൺഫറൻസിൽ വിദ്യാഭ്യാസ ഉപ ഡയറക്ടർ മിനി പൊതുവിദ്യാഭ്യാസവകുപ്പ് നടത്തുന്ന പ്രവർത്തനങ്ങളെപ്പറ്റി വിശദമാക്കി. ഡയറ്റ് സീനിയർ ലക്ചറർ എൻ.അബ്ദുറഹ്മാൻ, എൻ.എം.ഒ ശ്രീജ എന്നിവർ സംവദിച്ചു . 'സുഖിനൊഭവന്ദു' എന്ന പേരിൽ കുന്ദമംഗലം ഉപജില്ല തയ്യാറാക്കുന്ന വീഡിയോ ഉടൻ പുറത്തിറങ്ങും. യോഗത്തിൽ ഹെഡ്മാസ്റ്റേഴ്സ് ഫോറം സെക്രട്ടറി രാജേന്ദ്രൻ മാസ്റ്റർ സ്വാഗതവും അയൂബ് മാസ്റ്റർ നന്ദിയും പറഞ്ഞു.