താമരശ്ശേരി: താമരശ്ശേരി സി.എച്ച് സെന്റർ താലൂക്കാശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായുള്ള ഇഫ്താർ അത്താഴ ഭക്ഷണ വിതരണ പദ്ധതിയ്‌ക്ക് വിവിധ കെ.എം.സി.സി ഘടകങ്ങൾ സഹായം നൽകി. താമരശ്ശേരി സി.എച്ച്. സെന്റർ ഖത്തർ ചാപ്‌റ്റർ, റിയാദ് കെ.എം.സി.സി താമരശ്ശേരി പഞ്ചായത്ത് കമ്മിറ്റി എന്നീ ഘടകങ്ങളാണ് സഹായം നൽകിയത്. പ്രതിസന്ധികൾക്കിടയിലും സി.എച്ച് സെന്ററിനെ സഹായിക്കാൻ തയ്യാറായ കെ.എം.സി.സി പ്രവർത്തകരെയും നേതാക്കളെയും അഭിനന്ദിക്കുന്നതായി പ്രസിഡന്റ് സി. മോയിൻകുട്ടിയും ജനറൽ സെക്രട്ടറി വി.എം. ഉമ്മറും പറഞ്ഞു.
റിയാദ് കെ.എം.സി.സി താമരശ്ശേരി പഞ്ചായത്ത് കമ്മിറ്റി സ്വരൂപിച്ച പണം ഭാരവാഹി അഷ്‌റഫ് അണ്ടോണ സി. മോയിൻകുട്ടിക്ക് കൈമാറി. കെ.എം. അഷ്‌റഫ്, പി.എസ്. മുഹമ്മദലി, പി.ടി. ബാപ്പു, ആർ.കെ. മൊയ്‌തീൻകോയ, എ.കെ. അസീസ്, കെ.സി. ഷാജഹാൻ സംസാരിച്ചു.
ഖത്തർ ചാപ്‌റ്റർ സ്വരൂപിച്ച പണം ഖത്തർ കെ.എം.സി.സി കൊടുവള്ളി നിയോജക മണ്ഡലം പ്രസിഡന്റ് പി.വി. ബഷീർ വാവാട് വി.എം. ഉമ്മർക്ക് കൈമാറി. കെ.പി. സുഹൈൽ എളേറ്റിൽ, മുഹ്‌സിൻ നരിക്കുനി, ഷാജഹാൻ ഓമശ്ശേരി, ഉമ്മർ വാവാട്, പി.സി. മജീദ്, ഉമ്മർ പൂനൂർ, പി.പി. ഹാഫിസ് റഹിമാൻ, എൻ.പി. റസാഖ്, കെ.സി. ബഷീർ, സുബൈർ വെഴുപ്പൂർ എന്നിവർ സംബന്ധിച്ചു.