രാമനാട്ടുകര: ഡോ.സുകുമാർ അഴീക്കോട് തത്വമസി സാഹിത്യ പുരസ്കാരത്തിനു (കവിതാ വിഭാഗം) പ്രദീപ് രാമനാട്ടുകര അർഹനായി. പ്രദീപിന്റെ കെ രാമായണം എന്ന കവിതാസമാഹാരത്തിനാണ് പുരസ്കാരം.
അഴീക്കോട് തത്വമസി പുരസ്കാരം എൻ.കെ.പ്രേമചന്ദ്രൻ എം.പി യ്ക്കാണ്. മറ്റു പുരസ്കാരങ്ങൾ ശ്രീകണ്ഠൻ കരിക്കകം (നോവൽ - പലായനങ്ങളിലെ മുതലകൾ), രഞ്ജിത് ചിറ്റാടെ, മനു മുകുന്ദൻ (വൈജ്ഞാനികം -ആമസോൺ നരഭോജികൾ കാടേറുമ്പോൾ) എന്നിവർക്കാണ്. കൊല്ലത്ത് വെച്ച് പുരസ്‌കാര സമർപ്പണം കൊല്ലത്ത് നടക്കും.