coconut

കോഴിക്കോട്: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കും വീടുകളിൽ ക്വാറന്റൈയിനിലുള്ള പ്രവാസികൾക്കുമായി എസ്.കെ.എസ്.എസ്.എഫ് ശാഖാതലങ്ങളിൽ സീ കെയർ പദ്ധതി ആരംഭിക്കും. ക്വാറന്റൈയിനിലുള്ള പ്രവാസികൾക്ക് പി.പി.ഇ കിറ്റ്, മദ്രസകളുൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അണുവിമുക്തമാക്കൽ, മദ്രസാ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും മാസ്‌ക്-സാനിറ്റൈസർ വിതരണം, ഓൺലൈൻ ക്ലാസുകൾക്കായി വിദ്യാർത്ഥികൾക്ക് വീടുകൾ കേന്ദ്രീകരിച്ച് സാങ്കേതിക സഹകരണം നൽകൽ തുടങ്ങിയവ നടപ്പാക്കും. പ്രവർത്തനങ്ങൾക്ക് ക്ലസ്റ്റർ, ശാഖാ ഭാരവാഹികൾ നേതൃത്വം നൽകും. പദ്ധതി ഫലപ്രദമായി നടപ്പാക്കുന്നതിന് മേഖലാ, ജില്ലാ തലങ്ങളിൽ പ്രത്യേക നിരീക്ഷകർക്ക് ചുമതല നൽകി. ഓൺലൈൻ സെക്രട്ടേറിയറ്റ് യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. റശീദ് ഫൈസി വെള്ളായിക്കോട്, സയ്യിദ് ഫഖ്‌റുദ്ധീൻ തങ്ങൾ കണ്ണന്തളി, ഹബീബ് ഫൈസി കോട്ടോപാടം, ശൗക്കത്തലി മൗലവി വെള്ളമുണ്ട, ശഹീർ പാപ്പിനിശ്ശേരി ,ഡോ. കെ.ടി. ജാബിർ ഹുദവി, ആശിഖ് കുഴിപ്പുറം, ശഹീർ ദേശമംഗലം എന്നിവർ സംബന്ധിച്ചു.