കോഴിക്കോട്: മാലദ്വീപിൽ നിന്ന് ഇന്നലെ പുലർച്ചെ എത്തിയ പ്രവാസികളെ സ്വീകരിക്കുന്ന കാര്യത്തിൽ കോഴിക്കോട്ട് ഒരു വീഴ്ചയുമുണ്ടായിട്ടില്ലെന്നു നോഡൽ ഓഫീസറായ എൽ.ആർ ഡെപ്യൂട്ടി കളക്ടർ സി.ബിജു വ്യക്തമാക്കി.
പുലർച്ചെ മൂന്നരയോടെയാണ് മാലദ്വീപിൽ നിന്നുള്ള പ്രവാസികളെ കയറ്റിയ ബസ്സ് എൻ.ഐ.ടി ഐസൊലേഷൻ കേന്ദ്രത്തിൽ എത്തുന്നത്. കോഴിക്കോട് ജില്ലക്കാരായ 4 പേരെ അപ്പോൾ തന്നെ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. മറ്റു ജില്ലക്കാരായ പ്രവാസികളെക്കൂടി കോഴിക്കോട് ജില്ലയിൽ താമസിപ്പിക്കണമെന്ന് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ല. യാത്രക്കാരെ അതത് ജില്ലകളിൽ എത്തിക്കുന്നതിന് ഗതാഗത സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു അറിയിപ്പ്.