കോഴിക്കോട്: ജില്ലയിലെ ജ്വല്ലറികൾ തുറക്കാൻ അനുമതി നൽകണമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഓറഞ്ച് സോണിൽ ചെറുകിട ആഭരണശാലകൾ തുറന്നിട്ടും ജില്ലയിൽ അനുമതി കിട്ടിയിട്ടില്ല. മിഠായിത്തെരുവിലെ നാല് കടകളിൽ ഒന്നിനാണ് അനുമതി. പാളയം റോഡ്, കമ്മത്ത് ലെയ്‌ൻ എന്നിവിടങ്ങളിലെ കടകൾക്ക് അനുമതി കിട്ടിയിട്ടില്ല. സ്വർണക്കടകളെ ആശ്രയിച്ച് കഴിയുന്ന പതിനായിരക്കണക്കിന് പേർ ലോക്ക് ഡൗണോടെ പ്രതിസന്ധിയിലാണ്. സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, ജില്ലാ ജനറൽ സെക്രട്ടറി എൻ.പി. ഭൂപേഷ്, സെക്രട്ടറി അരുൺരാംദാസ് നായിക് എന്നിവർ പങ്കെടുത്തു.