nanu

കോഴിക്കോട്: പ്രവാസികളെ തിരിച്ചെത്തിക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ അനാസ്ഥ കാണിക്കുകയാണെന്ന് ജനതാദൾ (എസ്) സംസ്ഥാന പ്രസിഡന്റ് സി.കെ.നാണു എം.എൽ.എ. ഗൾഫ് യുദ്ധകാലത്ത് ഇന്ത്യക്കാരെ തിരിച്ചെത്തിച്ചത് സർക്കാർ ചെലവിലായിരുന്നു. എന്നാൽ രണ്ട് മാസത്തിലധികമായി തൊഴിലില്ലാതെ കഷ്ടപ്പെടുന്ന പ്രവാസികളെ ഇരട്ടചാർജ് ഈടാക്കിയാണ് കേന്ദ്ര സർക്കാർ കൊണ്ടുവരുന്നത്. സർക്കാരിന്റെ കൊവിഡ് പ്രതിരോധത്തെ ചെറുതാക്കി കാണിക്കാനുള്ള ചിലരുടെ ശ്രമം ജനം പുച്ഛിച്ചു തള്ളുമെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് കെ.ലോഹ്യയും പങ്കെടുത്തു.