bread

എടച്ചേരി: എടച്ചേരി ആറാം വാർഡിലെ മുഴുവൻ വീടുകളിലും ഗ്രാമപഞ്ചായത്ത് അംഗം നിജേഷ് കണ്ടിയിലിന്റെ നേതൃത്വത്തിൽ ബ്രെഡും മുട്ടയും വിതരണം ചെയ്തു. ഒപ്പം പച്ചക്കറി കിറ്റും നൽകി. പഞ്ചായത്തിലെ ഡയാലിസിസിന് വിധേയരാവുന്ന രോഗികൾക്കും മെമ്പറുടെ വക കിറ്റ് നൽകുന്നുണ്ട്.
പോഷകാഹാര കിറ്റുകളുടെ വിതരണോദ്ഘാടനം ഡി.സി.സി സെക്രട്ടറി മോഹനൻ പാറക്കടവ് നിർവഹിച്ചു. നിജേഷ് കണ്ടിയിൽ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എൻ.കെ. പ്രേംദാസ്, എം.വി. ശ്രീധരൻ, എം.സി. വിജയൻ, അർജുൻ ശ്യാം, ദേവി അമ്മ, കെ. ശങ്കരൻ, ആദർശ് എന്നിവർ സംബന്ധിച്ചു.