online-application

കുന്ദമംഗലം: റംസാനിലെ 25-ാം രാവിൽ കാരന്തൂർ മർകസിൽ വാർഷിക ആത്മീയ സമ്മേളനം ഒരുക്കുന്നത് ഓൺലൈനിൽ. 17ന് രാത്രി 9.30 ന് ആരംഭിക്കുന്ന സമ്മേളനത്തിന് മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ, മർകസ് ചാൻസലർ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ എന്നിവർ നേതൃത്വം നൽകും. വാർഷിക സമൂഹ നോമ്പുതുറയും ആത്മീയ സമ്മേളനവും ലോക്‌ഡൗൺ കാരണംഒഴിവാക്കി. സമസ്ത പ്രസിഡന്റ് ഇ. സുലൈമാൻ മുസ്‌ലിയാർ, മർകസ് വൈസ് പ്രസിഡന്റ് സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി, കേരള മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി, സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ, എ.പി. മുഹമ്മദ് മുസ്‌ലിയാർ കാന്തപുരം, കെ.കെ. അഹമ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, മർകസ് ജനറൽ മാനേജർ സി. മുഹമ്മദ് ഫൈസി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഡോ. എ.പി. അബ്ദുൽ ഹകീം അസ്ഹരി എന്നിവർ പങ്കെടുക്കും.