murali

കോഴിക്കോട്: ജില്ലാ പ്രവാസി റിട്ടേണീസ്‌ കോൺഗ്രസിന്റെ നേതൃത്വത്തിൽ അവശതയനുഭവിക്കുന്നവർക്ക് രണ്ടാംഘട്ട ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. കെ. മുരളീധരൻ എം. പി ഉദ്ഘാടനം ചെയ്തു. പ്രവാസി റിട്ടേണീസ്‌ കോൺഗ്രസ് ജില്ലാ കൺവീനർ കെ.കെ.സൂപ്പി അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. കെ. പ്രവീൺ കുമാർ. യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ. ബാലനാരായണൻ, കെ.കെ.സീതി, കെ.എൻ.എ അമീർ, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി പുതുക്കോട് രവീന്ദ്രൻ , അഡ്വ.സജിത്ത്, കൊള്ളി കുഞ്ഞമ്മത്, ബാലൻ ചെറിയ കുമ്പളം, സി.ടി.സുരേഷ് എന്നിവർ പ്രസംഗിച്ചു.