leeg

പേരാമ്പ്ര: രക്തദാനത്തെക്കുറിച്ച് അവബോധമുണ്ടാക്കുന്നതിനും രക്തദാനത്തിന് താത്പര്യമുള്ളവരെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനും യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ബ്ലഡ് ലൊക്കേറ്റർ മൊബൈൽ ആപ്ളിക്കേഷന്റെ പേരാമ്പ്ര നിയോജക മണ്ഡലംതല രജിസ്‌ട്രേഷൻ യൂത്ത് ലീഗ് ജില്ല പ്രസിഡന്റ്‌ സാജിദ് നടുവണ്ണൂർ ഉദ്‌ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ്‌ സയ്യിദ് അലി തങ്ങൾ പാലേരി അദ്ധ്യക്ഷത വഹിച്ചു. ബ്ലഡ് ലൊക്കേറ്റർ ആപ്ളിക്കേഷൻ ഇൻസ്റ്റാൾ ചെയ്‌താൽ അവശ്യസമയത്ത് രക്‌തദാതാവിനെ കണ്ടെത്താൻ കഴിയും. രക്തദാനത്തിന് ആഗ്രഹിക്കുന്നവർ പേരും ഗ്രൂപ്പും ഓൺലൈൻ രീതിയിൽ മണ്ഡലം കമ്മിറ്റിയുടെ കമ്മ്യൂണിറ്റിയിൽ രജിസ്റ്റർ ചെയ്യണം. ജില്ലാ സെക്രട്ടറി വി.പി. റിയാസ് സലാം, പി.സി. മുഹമ്മദ്‌ സിറാജ്, സലിം മിലാസ്, കെ.കെ. റഫീഖ്, കെ.സി. മുഹമ്മദ്‌, ടി.കെ. നഹാസ്, ഷംസുദ്ദീൻ വടക്കയിൽ, എ.കെ. അസീബ്, സഈദ് അയനിക്കൽ സംസാരിച്ചു.