വടകര: അഴിയൂർ ഗ്രാമപഞ്ചായത്തിലെ 25 ഡയാലിസിസ് രോഗികൾക്ക് മരുന്ന് സൗജന്യമായി വിതരണം ചെയ്‌തു. ആർ.എം.പി.ഐ അഴിയൂർ പഞ്ചായത്ത് കമ്മിറ്റിയാണ് മരുന്ന് പഞ്ചായത്തിന് നൽകിയത്. സന്നദ്ധസംഘടനകളുടെ സഹായത്തോടെരോഗികൾക്ക് ഇതുവരെ ഡയാലിസിസുകൾക്കായി 225 സൗജന്യയാത്ര ഒരുക്കി. ആർ.എം.പി ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗം വി.പി. പ്രകാശൻ മരുന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.പി. ജയന് കൈമാറി. പഞ്ചായത്ത് മെമ്പർ ശ്രീജേഷ് കുമാർ, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, കെ.കെ.പി. ഫൈസൽ, പഞ്ചായത്ത് സ്റ്റാഫ് മുജീബ് റഹ്മാൻ സി.എച്ച്. എന്നിവർ സംബന്ധിച്ചു.