നാദാപുരം: വളയം, ജാതിയേരി കല്ലുമ്മലിൽ റോഡിൽ നിറുത്തിയിട്ടിരുന്ന കാർ കത്തി നശിച്ചു. കല്ലുമ്മൽ മണാട്ടുകുണ്ടയിൽ റാഷിദിന്റെ ഭാര്യ റംഷിദയുടെ പേരിലുള്ള കാറാണ് ഇന്നലെ രാത്രി 12ന് പുളിയാവ് ഭാഗത്തേക്ക് പോകുന്ന റോഡരിൽ കത്തി നശിച്ചത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടന്ന് ചേലക്കാട് ഫയർഫോഴ്സെത്തി തീയണച്ചു. എന്നാൽ കാർ പൂർണമായും കത്തി നശിച്ചിരുന്നു. വളയം സി.ഐ ധനഞ്ജയബാബുവിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിന് വ്യക്തി വൈരാഗ്യമാകാണെന്നാണ് പൊലീസ് നൽകുന്ന സൂചന.
രണ്ടു ദിവസം മുമ്പ് രാത്രിയിൽ വളയത്ത് ബി.ജെ.പി. പ്രവർത്തകന്റെ വീടിനു നേരെ അക്രമികൾ സ്റ്റീൽ ബോംബെറിഞ്ഞിരുന്നു. ഇതിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് കാർ കത്തി നശിച്ച സംഭവമുണ്ടായത്.