kkkkkkkk

കൊടിയത്തൂർ: ലോക്ക് ഡൗൺ മൂലം പ്രതിസന്ധിയിലായ ചെറുകിട കച്ചവടക്കാർക്കായി കൊടിയത്തൂർ സർവീസ് സഹകരണ ബാങ്ക് 'അതിജീവനം' പലിശരഹിത വായ്പ പദ്ധതി ആരംഭിച്ചു. നാല് മാസക്കാലം തീരെ പലിശയില്ലാതെയും തുടർന്ന് നാമമാത്ര പലിശ നിരക്കിലുമായി ഒരു ലക്ഷം രൂപ വരെയാണ് വായ്പ നൽകുന്നത്. വ്യാപാരി സംഘടനകളുടെ ശുപാർശ പരിഗണിച്ചാണ് ഈ വായ്പാപദ്ധതി.

വായ്പ വിതരണോദ്ഘാടനം ബാങ്ക് പ്രസിഡന്റ് ഇ. രമേശ് ബാബു വ്യാപാരിയായ പുതിയോട്ടിൽ നൗഷാദിന് നൽകി നിർവഹിച്ചു. വൈസ് പ്രസിഡന്റ് വി. വസീഫ് അദ്ധ്യക്ഷനായിരുന്നു. ചടങ്ങിൽ ബാങ്ക് ഡയറക്ടർ നാസർ കൊളായി, വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂണിറ്റ് പ്രസിഡന്റ് കെ.സി. നൗഷാദ്, വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് ടി.എ. അശോകൻ, പി.സി. സഹീദ്, ബാങ്ക് സെക്രട്ടറി കെ. ബാബുരാജ് എന്നിവർ സംബന്ധിച്ചു.