കോഴിക്കോട്: ദുബായിൽ നിന്നെത്തിയ ഗർഭിണിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നരിപ്പറ്റ സ്വദേശിനിയായ 30 കാരിയ്ക്കാണ് രോഗബാധ.
മേയ് 8ന് വന്ന യുവതി വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. 12ന് രോഗലക്ഷണങ്ങൾ കണ്ടതോടെ മെഡിക്കൽ കോളേജ് ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. പരിശോധനയിൽ പോസിറ്റീവാണെന്ന് തെളിഞ്ഞു. ആരോഗ്യസ്ഥിതി തൃപ്തികരമാണ്. മറ്റൊരു കോഴിക്കോട് സ്വദേശിയും ഒരു മലപ്പുറം സ്വദേശിയും ചികിത്സയിലുണ്ട്.