sndp

ഓർക്കാട്ടേരി: എസ്.എൻ.ഡി.പി യോഗം വൈക്കിലശ്ശേരി ശാഖയിലെ ഗുരുദേവ പാചക ഉപകരണ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യധാന്യ കിറ്റുകൾ നൽകി. വടകര യൂണിയൻ കൺവീനർ പി.എം. രവീന്ദ്രൻ വിതരണോദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ യോഗം ബോർഡ് മെമ്പർ കെ.ടി.ഹരിമോഹനൻ, ജയേഷ് വടകര, പാചക ഉപകരണ കമ്മിറ്റി ചെയർമാൻ ചന്ദ്രൻ ചാലിൽ, കൺവീനർ വി.പി.പവിത്രൻ, ഖജാൻജി പവിത്രൻ കാങ്ങാട്ട്, നാരായണൻ മുള്ളൻമാളത്തിൽ, കെ.കെ.രാഘവൻ, എം.പത്മനാഥൻ എന്നിവർ സംബന്ധിച്ചു.