പേരാമ്പ്ര: പെരുവണ്ണാമൂഴി പൊലീസ് കഴിഞ്ഞ ദിവസം നടത്തിയ വ്യാജ വാറ്റ് റെയ്ഡിൽ നാലു പേർ അറസ്റ്റിൽ. ചക്കിട്ടപാറ സ്വദേശി ജോർജ് (50), മുതുകാട് സ്വദേശി ആന്റണി (40), ചെങ്കോട്ടക്കൊല്ലി സ്വദേശി ലൂഷൻ (40) ചെങ്കോട്ടക്കൊല്ലിയിലെ സനിൽ (40) എന്നിവരാണ് അറസ്റ്റിലായത്. ജോർജിനെ നാലു ലിറ്റർ ചാരായവുമായി വീട്ടിൽ നിന്നാണ് പിടികൂടിയത്. ചക്കിട്ടപാറ, ചെങ്കോട്ടക്കൊല്ലി, പന്തിരിക്കര എന്നിവിടങ്ങളിലെ പരിശോധനയിൽ 700 ലിറ്റർ വാഷ് നശിപ്പിച്ചു.10 ലിറ്റർ ചാരായവും പിടികൂടി. വ്യാജവാറ്റ് സംബന്ധിച്ച് ഒരുമാസത്തിനിടെ 23 കേസുകളാണ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തത്.
ഇൻസ്‌പെക്ടർ പി. രാജേഷ്, എസ്.ഐമാരായ എ.കെ. ഹസൻ, ആർ. രാജീവൻ, ജോസ് ജോസഫ്, സതീശൻ എന്നിവരടക്കമുള്ള പൊലീസ് സംഘമാണ് റെയിഡിന് നേതൃത്വം നൽകുന്നത്.