vidyaprakash

കോഴിക്കോട്: പ്രമുഖ ഹോമിയോപ്പതി ഡോക്ടർ എസ്.വിദ്യപ്രകാശ് (60) അന്തരിച്ചു.

പക്ഷാഘാതത്തെ തുടർന്ന് കുറച്ചുനാളായി ചികിത്സയിലായിരുന്നു. ഇന്നലെ പുലർച്ചെയായിരുന്നു അന്ത്യം.സംസ്‌കാരം വൈകിട്ട് സിവിൽ സ്‌റ്റേഷനു സമീപത്തെ വീട്ടുവളപ്പിൽ നടത്തി

ഡോ.പ്രകാശം ഹോമിയോപ്പതിക് ഫാർമസ്യൂട്ടിക്കൽസ് ചെയർമാനും എം.ഡിയുമായിരുന്നു. ഹോമിയോപ്പതി സെൻട്രൽ കൗൺസിൽ മുൻ എക്സിക്യൂട്ടിവ് അംഗമാണ്. നേരത്തെ ഗവ. ഹോമിയോ വകുപ്പ് മെഡിക്കൽ ഓഫീസറായിരുന്നു.

എസ്.എൻ.ഡി.പി യോഗം കോഴിക്കോട് യൂണിയൻ മുൻ പ്രസിഡന്റും ശ്രീനാരായണ എഡ്യൂക്കേഷൻ സൊസൈറ്റി ഡയറക്ടർ ബോർഡ് അംഗവും അക്കരക്കാട്ടിൽ കുടുംബയോഗം രക്ഷാധികാരിയുമായിരുന്നു.

കോഴിക്കോട് ഗവ. ഹോമിയോ മെഡിക്കൽ കോളേജ് സ്ഥാപക പ്രിൻസിപ്പൽ പരേതനായ ഡോ.കെ.എസ്. പ്രകാശത്തിന്റെയും ഡോ.വിദ്യാവതി അമ്മയുടെയും മകനാണ്. ഭാര്യ: രാജുല വിദ്യപ്രകാശ്. മക്കൾ: ഡോ.വിദ്യാലക്ഷ്മി പ്രകാശ് (ദുബായ് ജൂപ്പിറ്റർ മെഡിക്കൽ സെന്റർ ഹോമിയോപ്പതി വിഭാഗം മേധാവി), ഡോ.ശ്രീലക്ഷ്മി പ്രകാശ് (ഇറ്റലി), ഡോ. രാജ് പ്രകാശ് (ഡോ.വിദ്യപ്രകാശ് ഹോമിയോ ക്ലിനിക്, സിവിൽ സ്റ്റേഷൻ, കോഴിക്കോട്). മരുമകൻ: പ്രശാന്ത് ബോസ് (ബിസിനസ്, ദുബായ്). സഹോദരൻ: ഡോ.എസ്.പ്രേംപ്രകാശ്.

ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് ഹോമിയോപ്പത്‌സ് കേരള സംസ്ഥാന വൈസ് പ്രസിഡന്റ്, ഹോമിയോപ്പതി ഡ്രഗ്സ് മാനുഫാക്‌ചറേഴ്സ് അസോസിയേഷൻ അംഗം, ചെറുകിട വ്യവസായ അസോസിയേഷൻ അംഗം, മലബാർ ചേംബർ ഒഫ് കോമേഴ്സ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.

ഉസ്താദ്, ദി ട്രൂത്ത്, വാനരസേന തുടങ്ങി ഒട്ടേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമാസംഘടനയായ 'അമ്മ'യുടെ സജീവ അംഗമായിരുന്നു.