stethoscope

കോഴിക്കോട്: കൊവിഡ് പ്രതിരോധത്തിന്റെ പേരിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് തരിച്ചയച്ച നിർദ്ധന രോഗിക്ക് ആവശ്യമെങ്കിൽ അടിയന്തര ശസ്ത്രക്രിയ നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. നടപടി സ്വീകരിച്ചശേഷം മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു. മെഡിക്കൽ കോളേജ് മെഡിക്കൽ സൂപ്രണ്ടിനാണ് നിർദ്ദേശം നൽകിയത്. വയനാട് ആയിരംകൊല്ലി ആറ്റുപറമ്പിൽ വീട്ടിൽ എ.കെ. ചന്ദ്രന് (61) അടിയന്തരമായി പിത്താശയ സഞ്ചിയിൽ ശസ്ത്രക്രിയ നടത്താൻ നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകനായ ടി.പി. മുജീബ് റഹ്മാൻ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.