sankaran
പി.പി ശങ്കരൻ

കുറ്റ്യാടി: വേളം പഞ്ചായത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ ഗണ്യമായ പങ്ക് വഹിച്ച പി.പി ശങ്കരൻ (72) നിര്യാതനായി. സി.പി.എം വേളം ലോക്കൽ സെക്രട്ടറി, കുന്നുമ്മൽ ഏരിയാ കമ്മിററി അംഗം, സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം, കുറുമ്പ്രനാട് താലൂക്ക് വർക്കേഴ്‌സ് യൂനിയൻ (സി.ഐ.ടി.യു) സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അവസാനനാളുകളിൽ സി.പി.എം ചാലിൽപ്പാറ ബ്രാഞ്ച് അംഗമായിരുന്നു.

റബ്ബർ ടാപ്പിംഗ് തൊഴിലാളിയായി മണിമല എസ്റ്റേറ്റ് തൊഴിലാളികളുടെ അവകാശസമരങ്ങൾക്ക് നേതൃത്വം നൽകിയാണ് പാർട്ടിയുടെയും ട്രേഡ് യൂണിയന്റെയും മുൻനിരയിലേക്ക് എത്തിയത്. അടിയന്തിരാവസ്ഥ കാലത്ത് മൂന്നു മാസം ജയിൽവാസം അനുഭവിച്ചു. 1998ൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായപ്പോഴും സംഘടനാ പ്രവർത്തനരംഗത്ത് കർമ്മനിരതനായിരുന്നു.

ഭാര്യ: അമ്മാളു. മക്കൾ: പുഷ്പ, രജിത്ത് കുമാർ, രജിഷ. മരുമക്കൾ: കുഞ്ഞിക്കണ്ണൻ (ചെറുവണ്ണൂർ കക്കറമുക്ക് ), ചന്ദ്രൻ ഊരത്ത് (ജിയോളജി വകുപ്പ്, കണ്ണൂർ), സിനി (കള്ളാട്),
സഹോദരങ്ങൾ: മാണി (പൂമുഖം), ശാന്ത (പൈങ്ങോട്ടായി), ജാനു, ഗോപാലൻ, പരേതനായ കുഞ്ഞിരാമൻ.