athi

പേരാമ്പ്ര: സി.പി.ഐ ജില്ലാ കൗൺസിൽ കാർഷികേഖലയിൽ നടപ്പാക്കുന്ന അതിജീവനം പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് പേരാമ്പ്രയിൽ തുടക്കമായി. അരിക്കുളം പഞ്ചായത്തിലെ ഈസ്റ്റ്കാരയാട് പേരാമ്പ്ര മണ്ഡലം സെക്രട്ടറി ഇ. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. സി. ബിജു അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി യൂസഫ് കോറോത്ത് പദ്ധതി വിശദീകരിച്ചു. ഇ.കെ. രാജൻ സ്വാഗതം പറഞ്ഞു. കെ. രാധാകൃഷ്ണൻ, കെ.കെ. രവീന്ദ്രൻ, ധനേഷ് കാരയാട്, വി.പി. കുഞ്ഞനന്തൻനായർ, ഇ.കെ. വിജയൻ, സി. ബാലകൃഷ്ണൻനായർ, സി. മധു, പി. രാജൻ, ലെനീഷ് കാരയാട്, എം. നാരായണൻ എന്നിവർ നേതൃത്വം നൽകി. നെൽക്കതിർ കാർഷിക കൂട്ടായ്മയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. മേപ്പയ്യൂർ, ചെറുവണ്ണൂർ, ചങ്ങരോത്ത് പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിൽ പദ്ധതി പ്രവർത്തനം തുടങ്ങി. ഇഞ്ചി, മഞ്ഞൾ, ചേന, മരച്ചീനി, കരനെല്ല് എന്നിവയാണ് കൃഷി ചെയ്യുന്നത്.