congress-flag

കോഴിക്കോട്: ദുരന്തകാലത്തെ കെ.എസ്.ഇ.ബിയുടെ അമിത ബില്ലിനെതിരെ കോൺഗ്രസ് 'പകൽപന്തം" പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. വൈദ്യുതി ഭവനു മുമ്പിൽ നടന്ന പ്രതിഷേധം എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്‌തു. കൊവിഡ് കാലത്ത് ഉപഭോക്താക്കളോട് കെ.എസ്.ഇ.ബി മനുഷ്യത്വപരമായി ഇടപെടുന്നില്ലെന്ന് ആദ്ദേഹം ആരോപിച്ചു. കൊവിഡ് കാലത്തെ വൈദ്യുതി ബില്ല് സൗജന്യമാക്കാൻ സർക്കാർ തയ്യാറാകണമെന്നും എം.കെ. രാഘവൻ ആവശ്യപ്പെട്ടു.

കെ.പി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. ടി. സിദ്ദിഖ് അദ്ധ്യക്ഷത വഹിച്ചു. ജില്ലയിലെ 1100 കേന്ദ്രങ്ങളിൽ പകൽപന്തം പരിപാടി നടന്നു. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ എൻ. സുബ്രഹ്മണ്യൻ, അഡ്വ. കെ. പ്രവീൺകുമാർ, അഡ്വ. പി.എം. നിയാസ്, മുൻ ഡി.സി.സി പ്രസിഡന്റ് കെ.സി. അബു. സി.പി. സലീം, അഡ്വ. വി.ടി. നിഹാൽ, മജീദ് വെള്ളയിൽ തുടങ്ങിയവർ പങ്കെടുത്തു.