മുക്കം: വിവാഹത്തിൻ്റെ 25-ാം വാർഷികത്തിൽ റിട്ടേർഡ് അദ്ധ്യാപകൻ ദുരിതാശ്വാസനിധിയിലേക്ക് നൽകിയത് 25,000 രൂപ. പൊതുപ്രവർത്തകനും കെ.എസ്.ടി.എ മുൻ ജില്ലാ കമ്മിറ്റി അംഗവുമായ കെ. രാമചന്ദ്രനാണ് സംഭാവന നൽകിയത്. ഭാര്യ കമലവുമൊന്നിച്ച് മുക്കം മുനിസിപ്പൽ ചെയർമാൻ വി. കുഞ്ഞനാണ് തുക കൈമാറിയത്. പ്രതിഭ ഗ്രന്ഥാലയം സെക്രട്ടറി, സർവീസ് പെൻഷനേഴ്സ് യൂണിയൻ മുക്കം ബ്ലോക്ക് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്ന രാമചന്ദ്രൻ സി.പി.എം മണാശ്ശേരി ബ്രാഞ്ച് കമ്മിറ്റി അംഗവുമാണ്.