കോഴിക്കോട്: എസ്.എൻ.ഡി.പി യോഗം 117-ാം സ്ഥാപക വാർഷിക ദിനം ഇന്നലെ ആചരിച്ചു. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിർദ്ദേശപ്രകാരം വൈകിട്ട് മുഴുവൻ യൂനിയനുകളിലും ശാഖകളിലും വീടുകളിലും ശുചിത്വ ബോധവത്കരണ ദിനമായി 117 ചിരാതുകളിൽ ശുദ്ധിപഞ്ചക മഹാദീപം തെളിച്ചു.
കോഴിക്കോട് സിറ്റി യൂണിയനിൽ കോട്ടൂളി ശാഖ പ്രസിഡന്റ് സുനിൽ പൂക്കേടത്ത്, സെക്രട്ടറി അനിൽ ചാലിൽ, ദിനേശൻ കണ്ടിയിൽ, സരേഷ് ബാബു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
തിരുവമ്പാടി യൂണിയനിൽ യൂണിയൻ പ്രസിഡന്റ് ഗിരി പാമ്പനാൽ സെക്രട്ടറി പി.എം. ശ്രീധരൻ വനിതാസംഘം പ്രസിഡന്റ് തുടങ്ങിയവർ പങ്കടുത്തു. പയ്യോളി യൂണിയനിൽ കെ.എം. രത്‌നാകരനും യൂണിയൻ സെക്രട്ടറി മുരളിയും ദീപം തെളിച്ചു. മാവൂർ യൂണിയനിൽ വെള്ളിപറമ്പ് ഗുരുമന്ദിരത്തിൽ യൂണിയൻ പ്രസിഡന്റ് പി.സി.അശോകൻ ദീപം തെളിച്ച് ഉദ്ഘാടനം നിർവഹിച്ചു. വെള്ളിപറമ്പ് ശാഖാ പ്രസിഡന്റ് ഹരിദാസൻ പൂഞ്ചോല, വേണു, കെ.ടി. ശ്രീനിവാസൻ, ദേവൻ തുടങ്ങിയവർ പങ്കെടുത്തു.
പേരാമ്പ്ര യൂണിയനിൽ യൂണിയൻ സെക്രട്ടറി സുനിൽ പരുത്തിപ്പാറ, ബോർഡ് മെമ്പർ എം.കെ. ബാബു എന്നിവർ പങ്കെടുത്തു.
ബേപ്പൂർ യൂണിയണിൽ ഫറോക്ക് ശാഖയിൽ ദിനാചരണ പരിപാടികൾക്ക് ഷൺമുഖൻ നേതൃത്വം നൽകി. ചുള്ളിപറമ്പ് ശാഖാ ഓഫീസിൽ നടന്നചടങ്ങിൽ ശാഖാ പ്രസിഡന്റ് ഡോ.കെ. രാജൻ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം നിർവഹിച്ചു. ശാഖാ സെക്രട്ടറി കെ.അശോകൻ, എം.ഉണ്ണികൃഷണൻ, എം.രവി തുടങ്ങിയവർ സംബന്ധിച്ചു.