വടകര: കൊവിഡ് കാലത്ത് കെ.എസ്.ഇ.ബിയുടെ ജനവിരുദ്ധ നടപടിക്കെതിരെ വ്യാപക പ്രതിഷേധം. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കെ.എസ്.ഇ.ബി ഓഫീസുകൾക്ക് മുന്നിൽ പകൽ പന്തംകൊളുത്തി പ്രതിഷേധിച്ചു. വടകര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വടകര താഴെ അങ്ങാടി കെ.എസ്.ഇ.ബി ഓഫീസിനു സമീപം ഡി.സി.സി ജനറൽ സെക്രട്ടറി കളത്തിൽ പീതാംബരനും വടകര പുതിയ ബസ്‌സ്റ്റാന്റിനു സമീപം കെ.എസ്.ഇ.ബി പരിസരത്ത് മുതിർന്ന കോൺഗ്രസ് നേതാവ് അഡ്വ.സി.വത്സലനും ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.എസ് രഞ്ജിത്ത് കുമാർ, കെ.പി.സുബൈർ, കോറോത്ത് ബാബു, ടി.കെ.രതീശൻ മാസ്റ്റർ, ഫൈസൽ തങ്ങൾ, പ്രബിൻ പാക്കയിൽ, നിരേഷ്, ഷാജി കീർത്തി എന്നിവർ സംബന്ധിച്ചു.