കോഴിക്കോട്: രാജ്യത്ത് ഏറ്റവുമധികം കൊവിഡ് വ്യാപനമുണ്ടായ ന്യൂഡൽഹിയിൽ 5000 ഭക്ഷ്യക്കിറ്റുകൾ മർകസ് വിതരണം ചെയ്തു. അരി, പഞ്ചസാര, കിഴങ്ങുവർഗങ്ങൾ, പയറുവർഗങ്ങൾ എന്നിവ അടങ്ങുന്ന പത്തു കിലോയോളം വരുന്ന കിറ്റുകളാണ് വിതരണം ചെയ്തത്.
മർകസ് പ്രവർത്തകരായ നൗഫൽ നൂറാനി, ഗ്രാൻഡ് മുഫ്തി ഓഫീസ് ഇൻചാർജ് മുഹമ്മദ് സ്വാദിഖ് നൂറാനി, ദൽഹി ചാപ്റ്റപർ മർകസ് കോഡിനേറ്റർ ഷാഫി നൂറാനി, നൗഷാദ് സഖാഫി തുടങ്ങിയവർ നേതൃത്വം നൽകി.
വിവിധ രാജ്യങ്ങളിലുള്ള മലയാളികളുടെ പിന്തുണയോടെയാണ് ക്ഷേമ പദ്ധതികൾ മർകസ് നടത്തുന്നത്. കെ.എം.സി.സിയും സാമ്പത്തിക പിന്തുണ നൽകുന്നു.10,000 ഭക്ഷ്യക്കിറ്റുകൾ റംസാൻ തീരും മുമ്പ് നൽകുമെന്ന് മർകസ് പ്രതിനിധികൾ അറിയിച്ചു. 75ലക്ഷം രൂപയുടെ സഹായം തലസ്ഥാന നഗരിയിൽ മർകസ് ലോക്ക് ഡൗൺ കാലത്ത് നൽകിയതായി അവർ പറഞ്ഞു.