pho

കോഴിക്കോട്: കർഷകരുടെ അതിജീവനത്തിനായി നബാർഡിന്റെ സഹായത്തോടെ കൊടിയത്തൂർ സർവീസ് സഹകരണ ബാങ്ക് നടപ്പാക്കുന്ന രണ്ട് ലക്ഷം രൂപ വരെയുള്ള കാർഷിക അനുബന്ധ വായ്‌പയുടെയും സ്വർണപ്പണയ വായ്‌പയുടെയും വിതരണം ആരംഭിച്ചു. 6.8 ശതമാനം പലിശ നിരക്കിൽ രണ്ട് ലക്ഷം രൂപ വരെയാണ് വായ്പ നൽകുന്നത്. ഒരു വർഷം കാലാവധിയുള്ള വായ്പ 31 വരെ വിതരണം ചെയ്യും. വായ്പ വിതരണോദ്ഘാടനം ബാങ്ക് പ്രസിഡന്റ് ഇ. രമേശ് ബാബു പന്നിക്കോട്ടുതൊടി അബ്ദുൽകരീമിന് നൽകി നിർവഹിച്ചു. ഡയറക്ടർ നാസർ കൊളായി അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ എ.സി. നിസാർ ബാബു, സെക്രട്ടറി കെ. ബാബുരാജ്, അസിസ്റ്റന്റ് സെക്രട്ടറി കെ. മുരളീധരൻ എന്നിവർ സംബന്ധിച്ചു.