കുറ്റ്യാടി: കെ.എസ്.യു തളിക്കര യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ്, ഇൻഖാസ്, യൂത്ത് കോൺഗ്രസ് എന്നിവരുടെ സഹായത്തോടെ വീടുകളിൽ പച്ചക്കറി-പലവ്യഞ്ജന കിറ്റ് വിതരണം ചെയ്തു. കായക്കൊടി ഗ്രാമപഞ്ചായത്തിലെ രണ്ടായിരത്തോളം വീടുകളിലാണ് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തത്. കെ.എസ്.യു സംസ്ഥാന അദ്ധ്യക്ഷൻ കെ.എം.അഭിജിത്ത് ഉദ്ഘാടനം ചെയ്തു. നെഫീൻ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വി.പി.ദുൽഖിഫിൽ ,അനസ് നങ്ങാണ്ടി, നിഹാൽ ഷാ, ജതീർ മുഹമ്മദ്, നാസർ തയ്യുള്ളതിൽ, അസീസ് തളിയിൽ, രഘുനാഥ്.കെ.പി, നാസർ തോട്ടത്തിൽ, ശാഹിൻ പൂളക്ക, എന്നിവർ പങ്കെടുത്തു. അഫിൻ ഫിറോസും മുനീർ മേലങ്കിയും കിറ്റുകൾ ഏറ്റുവാങ്ങി.