പേരാമ്പ്ര: ചക്കിട്ടപാറ സർവീസ് സഹകരണ ബാങ്ക് പഞ്ചായത്തിലെ മുഴുവൻ കുടുംബങ്ങൾക്കും സൗജന്യ ഭക്ഷ്യക്കിറ്റ് നൽകും . 30 ലക്ഷം രൂപ ചെലവഴിച്ചാണ് 5,500ലധികം കുടുംബങ്ങൾക്ക് കിറ്റുകൾ എത്തിക്കുന്നത്. ബാങ്കിലെ ജീവനക്കാരും ഭരണസമിതി അംഗങ്ങളും കിറ്റ് വീടുകളിൽ എത്തിക്കും. ബാങ്ക് ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളമുൾപ്പെടെ ഇരുപത്തിയഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അംഗങ്ങളുടെ ലാഭവിഹിതം ബാങ്കിന്റെ പൊതുനന്മ ഫണ്ടിലേക്ക് മാറ്റുന്നതിന് വാർഷിക പൊതുയോഗം തീരുമാനിച്ചിരുന്നു. ഈ തുക ഉപയോഗിച്ചാണ് കൊവിഡ് ദുരിതാശ്വാസ പ്രവർത്തനം നടത്തി വരുന്നത്. കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 10ന് മന്ത്രി ടി. പി രാമകൃഷ്ണൻ നിർവഹിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി പങ്കെടുക്കും.