പേരാമ്പ്ര: സുഭിക്ഷ കേരളം പദ്ധതിയിൽ ചെറുവണ്ണൂരിൽ കരനെൽ,നടുവിളകൃഷിക്ക് തുടക്കമായി. മരുതിയാട്ട് താഴ ഒരു ഹെക്ടർ സ്ഥലത്ത് കരനെൽ കൃഷിയും ഇല്ലത്ത് പറമ്പിൽ ഒരു ഏക്കറോളം സ്ഥലത്ത് വാഴ, മരച്ചീനി ,ചേന തുടങ്ങിയ ഇടവിളകളും വീട്ടുപറമ്പിൽ മഴക്കാല പച്ചക്കറി കൃഷിയുമാണ് നടത്തുന്നത്. ചെറുവണ്ണൂർ കൃഷി ഓഫീസർ മുഹമ്മദ് അഫ്സൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കൊയിലോത്ത് ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു .വി.പി.കുഞ്ഞമ്മത്, എം.മോളി, കെ.കെ.ഈസ, സി.കെ.ദാമോദരൻ, എം. തങ്കം, സി.വി.ഗോവിന്ദൻ തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്തിലെ 3, 4 വാർഡുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സമത്വം പച്ചക്കറി ക്ലസ്റ്ററിന്റെ നേതൃത്വത്തിലാണ് കൃഷി.